Breaking News
ഖത്തര്‍ എയര്‍വേയ്സ് അബഹ സര്‍വീസ് പുനരാരംഭിച്ചു
ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ അബഹയിലേക്കുളള സര്‍വീസ് പുനരാരംഭിച്ചു. 2025 ജനുവരി 2 വ്യാഴാഴ്ചയാണ് അബഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമിറങ്ങിയത്. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് അബഹയിലേക്ക് നടത്തുക.
ഈ റൂട്ട് പുനരാരംഭിക്കുന്നതോടെ, ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയില്‍ സര്‍വ്വീസ് നടത്തുന്ന മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അബഹ, അല്‍ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, കാസിം, റിയാദ്, തബൂക്ക്, തായിഫ്, യാന്‍ബു എന്നിങ്ങനെ 11 ആയി ഉയര്‍ന്നു.