ഖ്യൂ കെ ഐ സി ഇന്‍ജാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന്റെ കീഴില്‍ മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായുള്ള ഇന്‍ജാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് അബൂ ഹമൂറിലുള്ള കാമ്പ്രിഡ്ജ് സ്‌കൂളില്‍ തുടക്കമായി
നോകൗട്ട് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ജൂനിയര്‍ കാറ്റഗറിയില്‍ യെല്ലോ സ്‌ട്രൈക്കേഴ്‌സും വൈറ്റ് ആര്‍മിയും ഫൈനലില്‍ പ്രവേശിച്ചു സബ്ജൂനിയര്‍ കാറ്റഗറിയില്‍ വൈറ്റ് ആര്‍മിയും ബ്ലൂ ലെജന്‍സും ഫൈനലില്‍ പ്രവേശിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ ജൂനിയര്‍ കാറ്റഗറിയില്‍ റെഡ് വാരിയര്‍സ് ബ്ലൂ ലെജന്‍സിനെയും സബ്ജൂനിയര്‍ കാറ്റഗറിയില്‍ യെല്ലോ സ്‌ട്രൈക്കേഴ്‌സ് റെഡ് വാരിയര്‍സിനെയും നേരിടും.
ഡോ :നൗഷിക് ,സിദ്ദീഖ് അലി ,സി പി ഷംസീര്‍ ,സലീം മാഹി ,നിയാസ് കാവുങ്ങല്‍ ,അബ്ദുല്‍ ഹക്കീം പിലാത്തറ ,ഷഹാന്‍ വി കെ ,മുഹമ്മദലി മൂടാടി എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ ജനുവരി പത്താം തീയതി ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ മാള്‍ ഓഫ് ഖത്തറിനടുത്തുള്ള ശ്രബോണ്‍ സ്‌കൂളില്‍ വച്ച് നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.