കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദ്ധിച്ചതില്‍ ഗപാഖ് പ്രതിഷേധിച്ചു
ദോഹ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കി എന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം തീര്‍ത്തും അപലനീയവും ഏറെ ഗൗരവപ്പെട്ടതുമാണെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്)പ്രതിഷേധ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
കൃത്യമായ അന്വേഷണവും ശക്തമായ നടപടിയും ഉറപ്പ് വരുത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയര്‍പ്പോര്‍ട്ട് ഡയരക്ടര്‍, ലോക കേരള സഭ സെക്രട്ടറിയേറ്റ് എന്നിവരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജന:സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍, അമീര്‍ കൊടിയത്തൂര്‍, പി.പി. സുബൈര്‍, മശ്ഹൂദ് തിരുത്തിയാട്, അന്‍വര്‍ ബാബു വടകര, ഇദ്രീസ് ശാഫി, എ. ആര്‍ അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.