Uncategorized
ഫ്രഞ്ച് സൂപ്പര്‍ കപ്പ് പി എസ് ജി ക്ക് തന്നെ
ദോഹ. പതിമൂന്നാമത് ഫ്രഞ്ച് സൂപ്പര്‍ കപ്പ് പി എസ് ജി ക്ക് തന്നെ. ഇന്നലെ ഖഖത്തറിലെ 974 സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മൊണാകോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ 13-ാമത് ട്രോഫി ഡെസ് ചാമ്പ്യന്‍സ് കിരീടം സ്വന്തമാക്കിയത്.
കളിയുടെ ആദ്യന്തം നിറഞ്ഞുകളിച്ച പിഎസ്ജിക്ക് വേണ്ടി ഒസ്മാന്‍ ഡെംബെലെയാണ് നാടകീയമായ നീക്കങ്ങളിലൂടെ ഗോള്‍ നേടിയത്.