സംസ്‌കൃതി – ഇമാറ എസ്‌ക്ലൂസിവ് പ്രിവിലേജ് ഹെല്‍ത്ത് കെയര്‍ ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമായി
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തര്‍, അംഗങ്ങള്‍ക്കായി ഒരു പ്രധാന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. സംസ്‌കൃതി ഖത്തറിന്റെ സോഷ്യല്‍ സര്‍വീസ് വിഭാഗവും ഇമാറ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കുമായി ചേര്‍ന്ന് ‘ഇമാറ ഹെല്‍ത്ത് കെയര്‍ പാക്കേജ് ഫോര്‍ സംസ്‌കൃതി ഖത്തര്‍’ എന്ന പേരില്‍ പ്രിവിലേജ് ഡിസ്‌കൗണ്ട് പദ്ധതി നടപ്പിലാക്കുന്ന ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ചടങ്ങില്‍ സംസ്‌കൃതി ഖത്തറിനെ പ്രതിനിധീകരിച്ചു സംസ്‌കൃതി പ്രസിഡണ്ട് സാബിത്ത് സഹീര്‍, സോഷ്യല്‍ സര്‍വീസ് വിഭാഗം കണ്‍വീനര്‍ സന്തോഷ് ഓ. കെ യും ഇമാറ ഹെല്‍ത്ത് കെയറിനെ പ്രതിനിധീകരിച്ചു റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവ്, അമീന്‍ അണ്ണാര മുനവര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ ഡിസ്‌കൗണ്ടുകള്‍ കൂടാതെ മൂന്ന് പ്രധാന ആരോഗ്യ പരിശോധന പാക്കേജുകളും ഇതു പ്രകാരം അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
സംസ്‌കൃതി ഖത്തറിന്റെ സാധുവായ അംഗത്വ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക.