Local NewsUncategorized

കണ്ടന്റ് ക്രിയേഷന്‍ വര്‍ക്ക്ഷോപ്പ് നാളെ ,ഒരുക്കം പൂര്‍ത്തിയായി

ദോഹ. തൃത്താല ആസ്പയര്‍ കോളേജില്‍ മെയ് 14ന് നടക്കുന്ന കണ്ടന്റ് ക്രിയേഷന്‍’ വര്‍ക്ക്ഷോപ്പിന് ഒരുക്കം
പൂര്‍ത്തിയായി. +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
‘ദി ഹിന്ദു’ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് അബ്ദുല്‍ ലത്തീഫ് നഹ, ജയ് ഹിന്ദ് ടി.വി റീജിയണല്‍ ഹെഡ് വി. അജയകുമാര്‍ എന്നിവര്‍ മാസ്റ്റേഴ്‌സ് ട്രെയ്‌നര്‍മാരാവും.
തികച്ചും സൗജന്യമായ ഈ പരിപാടിയില്‍ പ്രായോഗിക പരിശീലനങ്ങളും മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനങ്ങള്‍ക്കുള്ള സമ്മാനങ്ങളും കോളേജിന്റെ പ്രമോഷണല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അവസരവുമുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കോളേജുമായി 80865 20002 / 80865 20005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!