ഇരുപത്തി മൂന്നാമത് പ്രവാസി ദിനാഘോഷം ഇന്നും നാളെയും തിരുവനന്തപുരത്ത്
തിരുവനന്തപുരം. ഇരുപത്തി മൂന്നാമത് പ്രവാസി ദിനാഘോഷം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. ഇന്നു വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായം സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കും.
ദേശീയവും അന്തര്‍ദേശീയവുമായ ഭ്രൂ പടത്തില്‍ വിദേശ ഭാരതീയര്‍ക്ക് വിശിഷ്യാ പ്രവാസി മലയാളി സമൂഹത്തിനുള്ള സ്ഥാനം വളരെ വിലപ്പെട്ടതാണ്.
ജന്മം നല്‍കിയ നാടിനേയും അന്നത്തിന് വഴിതുറന്നു തന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളോടും നിതാന്തമായ ജാഗ്രതയും കടപ്പാടും സ്‌നേഹവും അനുവര്‍ത്തിച്ചു വരുന്ന പ്രവാസി സമൂഹത്തെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമ്മാനിച്ച പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ 23-ാം വാര്‍ഷികത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി മുഖ്യ സംഘാടകനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അറിയിച്ചു.