വാണിമേല്‍ മഹല്ല് വൈസ് പ്രസിഡണ്ട് ഒന്തത്ത് അബ്ദുറഹ്‌മാന് ഖത്തര്‍ സി സി മുക്ക് കമ്മിറ്റി സ്വീകരണം നല്‍കി
ദോഹ. ഖത്തര്‍ സി സി മുക്ക് ന്റെ 2025-2026, കമ്മിറ്റിയുടെ പ്രഥമയോഗം അബു ഹമുറിലെ നാസ്‌കോ ഗ്രില്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്നു.
യോഗത്തില്‍, ഹ്രസ്വസന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ വാണിമേല്‍ മഹല്‍ വൈസ് പ്രസിഡണ്ടും പൗരപ്രമുഖനുമായ ഒന്തത്ത് അബ്ദുറഹ്‌മാന് സ്വീകരണം നല്‍കി.
പ്രസിഡന്റ് ഹുസൈന്‍ ഒ പി അധ്യക്ഷത വഹിച്ച യോഗത്തില്‍, പുതിയ കമ്മിറ്റിക്ക് ഈ വരും വര്‍ഷം നടത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നു, ഒന്തത്ത് മൊയ്തു ചര്‍ച്ച നിയന്ത്രിച്ചു.
പ്രാദേശിക കൂട്ടായ്മകള്‍ക്ക്, പ്രവാസികള്‍ക്കായി പലതും ചെയ്യാന്‍ കഴിയുമെന്നും അങ്ങനെ പരസ്പരം താങ്ങും തണലുമായി മുന്നോട്ട് പോവണമെന്നും യോഗത്തില്‍ പങ്കെടുത്തവരെ മുതിര്‍ന്ന അംഗങ്ങള്‍ ഓര്‍മിപ്പിച്ചു.
സാദിഖലി ചെന്നാടന്‍,സിയാദ് സി വി, കെ സി അബ്ദുല്ല, റസാക്ക് കുയ്യലത്ത്, റഷീദ് കയമക്കണ്ടി, സമദ് കെ സി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി മുജീബ് കെ കെ സ്വാഗതവും തന്‍സീം പൊതുകണ്ടി നന്ദിയും പറഞ്ഞു.