Local News
അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 17 ഗള്‍ഫ് കപ്പ് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെ ദോഹയില്‍, ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു

ദോഹ. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെ ദോഹയില്‍ നടക്കുന്ന അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അണ്ടര്‍ 17 ഗള്‍ഫ് കപ്പ് ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. tickets.qfa.qa എന്ന വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. 10 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ ആയിരിക്കും.