Breaking News
ഖത്തറിലെ ടൂറിസം പ്രമോഷന്‍ പദ്ധതികളുടെ കേന്ദ്രമാകാനൊരുങ്ങി മുഷൈരിബ് ഡൗണ്‍ ടൗണ്‍
ദോഹ. ഖത്തറിലെ ടൂറിസം പ്രമോഷന്‍ പദ്ധതികളുടെ കേന്ദ്രമാകാനൊരുങ്ങി മുഷൈരിബ് ഡൗണ്‍ ടൗണ്‍ ശ്രദ്ധ നേടുന്നതായി മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ അലി അല്‍ കുവാരി അഭിപ്രായപ്പെട്ടു. ഖത്തറിലെ സുസ്ഥിര വികസനത്തിലും നഗര പുനരുജ്ജീവനത്തിലും മുഖ്യ പങ്കാണ് മുഷൈരിബ് ഡൗണ്‍ ടൗണ്‍
വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആകര്‍ഷകമായ പരിപാടികളിലൂടെ സ്വദേശികളുടേയും വിദേശികളുടേയും സംഗമ കേന്ദ്രമായി മുഷൈരിബ് ഡൗണ്‍ ടൗണ്‍ മാറിയതായി അദ്ദേഹം പറഞ്ഞു.