Breaking News
റാസ് അബ്രൂഖ് പരിപാടികള്‍ ഫെബ്രുവരി 15 വരെ നീട്ടി
ദോഹ: ഈ ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ആകര്‍ഷണങ്ങളിലൊന്നായി മാറിയ റാസ് അബ്രൂഖ് ആക്ടിവേഷന്‍ ഫെബ്രുവരി 15 വരെ നീട്ടി. റ ആരംഭിച്ചതിനുശേഷം 38,000 സന്ദര്‍ശകരെയാണ് ഈ കേന്ദ്രം ആകര്‍ഷിച്ചത്. പൊതുജന താല്‍പര്യം കണക്കിലെടുത്താണ് റാസ് അബ്രൂഖിന്റെ ദൈര്‍ഘ്യം ഫെബ്രുവരി 15 വരെ നീട്ടിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഹോട്ട്-എയര്‍ ബലൂണ്‍ അനുഭവങ്ങള്‍, അമ്പെയ്ത്ത് സെഷനുകള്‍, ഒട്ടക പരേഡുകള്‍, കുട്ടികളുടെ വര്‍ക്ക്ഷോപ്പുകള്‍, ആകര്‍ഷകമായ റോമിംഗ് ആക്റ്റുകള്‍ എന്നിവയിലൂടെ റാസ് അബ്രൂഖ് അതിഥികളെ ആകര്‍ഷിക്കുന്നത് തുടരുന്നു. ഇന്ന് വൈകുന്നേരം 7.30 നും രാത്രി 8.30 നും നടക്കുന്ന മനോഹരമായ ഡ്രോണ്‍ ഷോകള്‍ സന്ദര്‍ശകര്‍ക്ക് പ്രതീക്ഷിക്കാം.