ഗസ്സ വെടിനിര്‍ത്തല്‍ നാളെ രാവിലെ മുതല്‍, മേഖലയില്‍ സാമ്പത്തിക ഉണര്‍വിന് സാധ്യത

ദോഹ : ദീര്‍ഘനാളത്തെ ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നാളെ രാവിലെ പ്രാദേശിക സമയം 8:30 ന് പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയം വക്താവുമായ ഡോ.മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുലരുന്നതോടെ സാമ്പത്തിക ഉണര്‍വിന് സാധ്യതയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ പ്രഖ്യാപനം വന്നതോടെ തന്നെ മേഖലയിലെ ഓഹരി വിപണിയില്‍ പ്രതിഫലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്