Breaking News

അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലെ അറബി വകുപ്പ് ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കി എഡ്യൂമാര്‍ട് പ്‌ളസ് പ്രസിദ്ധീകരിച്ച സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള അറബി പാഠപുസ്തകമായ
അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു.

കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. മറിയം അല്‍ ശിനാസിക്ക് കോപ്പി നല്‍കി യൂണിവേര്‍സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍.കുറുപ്പാണ് പുസ്തകം പ്രകാശനം ചെയ്തത്.
സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. എഡ്യൂമാര്‍ട് പ്‌ളസ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ സംബന്ധിച്ചു.

ഒന്നു മുതല്‍ എട്ട് വരെ ക്‌ളാസുകളില്‍ അറബി പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകമാണിതെന്നും പുതിയ അധ്യയന വര്‍ഷത്തോടെ എട്ട് ഭാഗങ്ങളും ലഭ്യമാക്കുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!