Breaking News

പാരാമൗണ്ട് ഫുഡ് സര്‍വീസ് എക്വിപ്‌മെന്റ് സൊല്യൂഷന്‍സ് ഖത്തറിലെ പുതിയ ഷോറൂം ആരംഭിക്കുന്നു

ദോഹ. ഫുഡ് സര്‍വീസ് എക്വിപ്‌മെന്റ് സപ്ലൈ ഉള്‍പ്പെടുന്ന മേഖലയില്‍ മുന്‍നിര കമ്പനിയായ പാരാമൗണ്ട് ഫുഡ് സര്‍വീസ് എക്വിപ്‌മെന്റ് സൊല്യൂഷന്‍സ്, ഖത്തറിലെ ബിര്‍കത്ത് അല്‍ അവാമീറിലുള്ള പുതിയ നിര്‍മ്മാണ യൂണിറ്റ്, ഇന്റഗ്രേറ്റഡ് വെയര്‍ഹൗസ് & സെയില്‍സ് സെന്റര്‍ ഉദ്ഘാടനം ഇന്ന് .വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ 400-ലേറെ അതിഥികള്‍ പങ്കെടുക്കും. 36 വര്‍ഷത്തെ ഉപഭോക്തൃകേന്ദ്രിത സേവനം അടയാളപ്പെടുത്തുന്ന പാരാമൗണ്ട്, ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്.

1988-ല്‍ സ്ഥാപിതമായ പാരാമൗണ്ട്, പ്രീമിയം കൊമേര്‍ഷ്യല്‍ കിച്ചന്‍, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, ലോണ്ടറി ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും മുന്‍പന്തിയിലാണ്. യു.എ.ഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന പാരാമൗണ്ട്, ങഋചഅ, ആഫ്രിക്ക, ഈസ്റ്റേണ്‍ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ ഉപഭോക്തൃ അടിസ്ഥാനമുള്ള ഒഛഞഋഇഅ വ്യവസായത്തിലെ വിശ്വസ്ത പങ്കാളിയാണ്. പുതിയ ശാഖ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനും മികച്ച സേവനം നല്‍കാനും കമ്പനിയ്ക്ക് സഹായകമാണ്.
ഖത്തര്‍ ഇന്റഗ്രേറ്റഡ് സൗകര്യത്തിന്റെ പ്രത്യേകതകള്‍
60,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ആധുനിക നിര്‍മ്മാണ യൂണിറ്റ്, ഇന്റഗ്രേറ്റഡ് വെയര്‍ഹൗസ് & സെയില്‍സ് സെന്റര്‍ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയും ഉപഭോക്തൃ അനുഭവം ഉയര്‍ത്തുകയും ചെയ്യുന്നു. പ്രധാന സവിശേഷതകള്‍:
കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍: ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്‌സും ഉള്‍ക്കൊള്ളുന്ന ഈ സ്‌പേസ് ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഹാരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.
സെന്‍ട്രല്‍ വെയര്‍ഹൗസ്: ഇന്റവന്ററി മാനേജ്‌മെന്റും സമയബന്ധിത ഡെലിവറിയും സുനിശ്ചിതമാക്കുന്നു.
മാനുഫാക്ചറിംഗ് ഫെസിലിറ്റി: വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിഹാരങ്ങളും മെച്ചപ്പെട്ട ഉല്‍പ്പാദന സമയങ്ങളും നല്‍കുന്നു.
കളിനറി ഡിസൈന്‍ ലാബ് (ഡെമോ കിച്ചന്‍): ഉപകരണങ്ങളുടെ പ്രദര്‍ശനവും പ്രവര്‍ത്തനവും കാണാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഈ സൗകര്യം ഖത്തറില്‍ ആദ്യമായി പാരാമൗണ്ട് അവതരിപ്പിക്കുന്നു.
എംപ്ലോയി അക്കോമഡേഷന്‍: പാരാമൗണ്ടിന്റെ തൊഴിലാളികള്‍ക്കായി ആധുനികവും സൗകര്യപ്രദവുമായ താമസ സൗകര്യങ്ങള്‍.
വിദഗ്ധമായ സേവനങ്ങള്‍ വഴി ബിസിനസുകള്‍ ശക്തിപ്പെടുത്തുന്നു
വിപണിയില്‍ പാരാമൗണ്ട് വേറിട്ടുനില്‍ക്കുന്നത് സമഗ്രമായ സ്‌പെയര്‍ പാര്‍ട്‌സ് ശേഖരം, ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് എന്നിവയിലൂടെയാണ്. ഇത് ഉപഭോക്താക്കളുടെ പാരാമൗണ്ടിനോടുള്ള വിശ്വാസം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
പാരാമൗണ്ടിന്റെ ഫാക്ടറി-ട്രെയിന്‍ഡ് എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്‍മാരും ഉപകരണങ്ങളുടെ ദീര്‍ഘായുസ്സും പ്രകടനവും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഹോട്ടലുകള്‍, കഫേകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ബേക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, ലോണ്ടറി എന്നിവ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പ്രശ്‌നരഹിതമായ സേവനങ്ങള്‍ നല്‍കാന്‍ പാരാമൗണ്ട് അവരെ ശക്തിപ്പെടുത്തുന്നു.
ഉദ്യോഗസ്ഥന്റെ അഭിരുചി
പ്രശസ്ത ജര്‍മ്മന്‍ ബ്രാന്‍ഡായ റാഷണലിന്റെ ലൈവ് കുക്കിംഗ് പ്രദര്‍ശനവും ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയും റീജിയണല്‍ മാനേജര്‍ അമര്‍നാഥ് വിശദീകരിച്ചു.
Fagor, Rational, Lotus, Scotsman തുടങ്ങിയ ലോകപ്രശസ്ത ബ്രാന്‍ഡുകളുമായി പാരാമൗണ്ട് ദീര്‍ഘകാല ബന്ധം നിലനിര്‍ത്തുന്നു. ഈ ബന്ധങ്ങള്‍ ഖത്തറിലും അതിനപ്പുറവും പാരാമൗണ്ട് വിജയം കൈവരിക്കാന്‍ സഹായിച്ചു.
ദുസിറ്റ് D2 ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഷംസുദ്ദീന്‍, ഹിഷാം ഷംസുദ്ദീന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), അമര്‍ ഷംസുദ്ദീന്‍ (ഡയറക്ടര്‍), ഡാനിയല്‍ ടി സാം (ജനറല്‍ മാനേജര്‍) അഫ്ര ഷംസുദ്ദീന്‍ (ഡയറക്ടര്‍), ജോണ്‍സണ്‍ ആന്റണി (റീജിയണല്‍ സെയില്‍സ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!