
ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ 75-ാം വാര്‍ഷികം ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു

ദോഹ. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ 75-ാം വാര്‍ഷികം ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു. ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി.
സാമൂഹ്യ സാംസ്‌കാരിക വ്യവസായിക മേഖലകളിലെ പ്രമുഖരും നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
ദേശഭക്തി ഗാനങ്ങളും ചിന്തകളും ആഘോഷത്തെ കമനീയമാക്കി.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് റിപബ്‌ളിക് ദിനമാഘോഷിച്ചത്.