ജനുവരി 31 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ മുഐതര്‍ അല്‍ സൈലിയ ഇന്റര്‍സെക്ഷന്‍ നാല് ദിശകളിലും ഗതാഗത നിയന്ത്രണം

ദോഹ. റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി ജനുവരി 31 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ വലത് തിരിയുന്ന പാത ഗതാഗതത്തിനായി തുറന്ന് വച്ചുകൊണ്ട് മുഐതര്‍ അല്‍ സൈലിയ ഇന്റര്‍സെക്ഷന്‍ നാല് ദിശകളിലും താല്‍ക്കാലികമായി അടക്കുമെന്ന് അശ് ഗാല്‍ അറിയിച്ചു.
റോഡ് ഉപയോക്താക്കള്‍ക്ക് വലത്തേക്ക് തിരിഞ്ഞ് അടുത്ത കവലയോ റൗണ്ട് എബൗട്ടോ ഉപയോഗിച്ച് ഒരു യു-ടണ്‍ എടുത്ത് ലക്ഷ്യസ്ഥാനത്ത് എത്താം.