ഖ്യുമാറ്റ് ഷറഫു ഹമീദ് പ്രസിഡണ്ട്, കെ.ജി റഷീദ് ജനറല്‍ സെക്രട്ടറി
ദോഹ. ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ 2025 -26 കാലയളവിലേക്കുള്ള പ്രസിഡണ്ടായി ഷറഫ് പി ഹമീദിനേയും ജനറല്‍ സെക്രട്ടറിയായി കെ.ജി റഷീദിനെയും തെരഞ്ഞെടുത്തു. കാലിക്കറ്റ് നോട്ട് ബുക്കില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് നേതൃത്വത്തെ തെരഞ്ഞെടുത്തത്.
വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട സംഘമാണ് വിശ്വാസികളെന്നും അതിന്റെ ഗൗരവം ചോര്‍ന്നു പോകരുതെന്നും ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു കൊണ്ട് അസീസ് മഞ്ഞിയില്‍ പറഞ്ഞു.
ഉത്തമ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെട്ടവരൂടെ നിതാന്ത ജാഗ്രതയെ ഓര്‍മ്മപ്പെടുത്തിയുള്ളതായിരുന്നു അബ്ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ ഖുര്‍ആന്‍ ദര്‍സ്.
സമൂഹത്തോടുള്ള കടമയും കടപ്പാടും സാന്ത്വന സേവന സന്നദ്ധതയുടെ അനിവാര്യതയും അധ്യക്ഷന്‍ ഷറഫു ഹമീദ് അടിവരയിട്ടു.
ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്,ഫിനാന്‍സ് സിക്രട്ടറി ഹാരിസ് അബ്ബാസ്,സാന്ത്വനം സെക്രട്ടറി അനസ് ഉമര്‍ എന്നിവര്‍ അതത് വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ യഥാക്രമം അവതരിപ്പിച്ചു.
ഫൈസല്‍ കരീമിന്റെ നന്ദി പ്രകാശനത്തോടെ ആദ്യ സെഷന്‍ അവസാനിച്ചു.
രണ്ടാമത്തെ സെഷന്‍ തെരഞ്ഞെടുപ്പിന് ഉത്തരവാദപ്പെടുത്തപ്പെട്ട ടീമിന്റെ നേതൃത്വത്തില്‍ നടന്നു.പ്രവര്‍ത്തന സജ്ജരായ വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം ആരിഫ് ഖാസ്സിം ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വായിച്ച് വിശദീകരിച്ച ശേഷം വോട്ടിങ്ങിലേക്ക് പ്രവേശിച്ചു.ആരിഫ് ഖാസ്സിമിനൊപ്പം റഈസ് സഗീര്‍,ഹംദാന്‍ ഹംസ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.