നിരോധിത ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്

ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനത്താവള അധികൃതര്‍ പിടികൂടി.
നിരോധിത ലിറിക്ക ഗുളികകളുമായി രാജ്യത്തെത്തിയ യാത്രക്കാരനാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഭക്ഷണ പാത്രത്തിന്റെ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. യാത്രക്കാരനില്‍ നിന്നും 2100 ലിറിക ഗുളികകള്‍ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.