Breaking News
ഖത്തറും യുണിസെഫും സപ്‌ളിമെന്ററി കരാറില്‍ ഒപ്പുവെച്ചു
![](https://internationalmalayaly.com/wp-content/uploads/2025/02/qatar-unicef-1120x747.jpg)
ദോഹ. ഖത്തറും യുണിസെഫും സപ്‌ളിമെന്ററി കരാറില്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ പെര്‍മനന്റ് മിഷന്റെ ഓഫീസില്‍ വെച്ചാണ് ഖത്തറും യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടും (യുനിസെഫ്) തമ്മിലുള്ള അടിസ്ഥാന കരാറിന്റെ അനുബന്ധ കരാര്‍ ഒപ്പുവെച്ചത്.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സലും കരാറില്‍ ഒപ്പുവച്ചു.