അപെക്‌സ് ബോഡി മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി
![](https://internationalmalayaly.com/wp-content/uploads/2025/02/apex-1120x747.jpg)
ദോഹ. ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപെക്‌സ് ബോഡിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഐ.സി.ബി.എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ് , ഐ.എസ്.സി മാനേജ്‌മെന്റ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അസീം എം.ടി എന്നിവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ കോട്ടയം, കൊല്ലം ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാന്‍ മാള, കൊല്ലം ജില്ലാ പ്രസിഡണ്ട് മന്‍സൂര്‍, സ്‌കിയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍, കിംസ് കാഞ്ഞിരപ്പള്ളി അസോസിയേഷന്‍ പ്രതിനിധി സുഹൈല്‍, അന്‍കര്‍, പ്രവാസി വെല്‍ഫെയര്‍ കോട്ടയം ജില്ലാ കമ്മറ്റിയംഗം നജീം ഇസ്മായില്‍, സൈഫുദ്ദീന്‍, സജീന, റഫീക് കൊല്ലം, അനീഷ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസി വെല്‍ഫെയര്‍ കോട്ടയം ജില്ലാ പ്രസിഡണ്ട് സഹീര്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. റഷീദ് അഹമ്മദും അസീം എം.ടിയും മറുപടി പ്രസംഗം നടത്തി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹനന്‍ ഇരുവരെയും പൊന്നാട അണിയിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി ഷിബു ഹംസ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.