Local News
പ്രവാസി സംഘടന നേതാക്കള്‍ കേരള ഗവര്‍ണ്ണറെ സന്ദര്‍ശിച്ചു
![](https://internationalmalayaly.com/wp-content/uploads/2025/02/governer-1120x747.jpg)
തിരുവനന്തപുരം. എന്‍.ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രവാസീസ് കോണ്‍ക്ലേവ് ട്രസ്റ്റ് ഭാരവാഹികള്‍ ഇന്നലെ രാജ് ഭവനില്‍ വച്ച് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അല്‍ ലേക്കെറെ സന്ദര്‍ശിച്ചു പ്രവാസി ഭാരതീയരെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളുടെ പരിഹാരം തേടി നിവേദനം സമര്‍പ്പിച്ചു.
എന്‍.ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി ആര്‍. നായര്‍, പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പോള്‍ കറുകപ്പള്ളി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയദേവന്‍, വനിതാ വിഭാഗം നേതാക്കളായ ഷൈനി മീരാ,ലൈജു റഹീം എന്നിവര്‍ അടങ്ങിയ സംഘമാണ് ഗവര്‍ണ്ണറെ സന്ദര്‍ശിച്ചത്.