മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പത്താം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ദോഹ. മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പത്താം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു . ഐസിസിഅശോകാ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മൂടാടി പഞ്ചായത്ത് ഖത്തര്‍പ്രവാസികളുടെ സംഗമവേദിയായി.
ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. വൈഭവ് തണ്ടാലെ പരിപാടി ഉദ്ഘാടനം ചെയ്തു .
ഖത്തര്‍ പ്രവാസത്തില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മുസ്തഫ മലമ്മല്‍ (നന്തി) അഹമ്മദ് മൂടാടി
എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ ഇ.എം. സുധീറാണ് ദീര്‍ഘകാല പ്രവാസികള്‍ക്കുള്ള മൊമന്റൊ നല്‍കിയത്.
സാബിത് സഹീര്‍ (സംസ്‌കൃതി ) ജാഫര്‍ തയ്യില്‍ (കെ.എം സി സി ),ശ്രീജിത്ത് ( ഇന്‍കാസ് ) , ഗഫൂര്‍ കാലികറ്റ് റഹീം ആതവനാട്, ഫൈസല്‍ മൂസ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു
ചലചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാന്റെ നേതൃത്വത്തില്‍ ബെന്‍സീറ കൂടി ചേര്‍ന്നപ്പോള്‍ തികച്ചും മാസ്മരികത തീര്‍ത്ത സംഗീത വിരുന്നായി. ഖത്തറിലെ പ്രമുഖ പാട്ടുകാരായ അനീഷ രാജേഷ്, മണി കണ്ഠ ദാസ് എന്നിവരും ഈ ഗാനവിരുന്നിന് മാറ്റ് കൂട്ടി
സിറാജ് പാലൂര്‍, നബീല്‍ നന്തി, ബിജേഷ് മൂടാടി,സുനി മൂടാടി, ഇസ്മായില്‍ ചാക്കര, , ബൈജു മൂടാടി ,സുനി നന്തി , റാസിക് വീരവഞ്ചേരി ,ഫിറോസ് മുക്കാട്ട് ,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .