Local News

നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ: ആര്‍ എസ് സി സ്‌പോര്‍ട്ടീവ് 25 സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴിലുള്ള അഞ്ച് സോണ്‍ കേന്ദ്രങ്ങളില്‍ ‘സ്‌പോര്‍ട്ടീവ്-2025’ സംഘടിപ്പിച്ചു.

ആരോഗ്യ സംരക്ഷണത്തിന്റെയും വ്യായാമ ശീലങ്ങളുടെയും പ്രാധാന്യം ഹ്രസ്വ പ്രഭാഷണങ്ങളിലൂടെയും പ്രായോഗിക ദൃശ്യങ്ങളിലൂടെയും വിശദീകരിക്കപ്പെട്ട ഫിറ്റ്‌നസ് സെഷനുകള്‍ക്ക് ദോഹയിലെ പ്രമുഖ മെഡിക്കല്‍ വിദഗ്ധര്‍ നേതൃത്വം നല്‍കി. ജൂനിയര്‍, സീനിയര്‍, ജനറല്‍ തുടങ്ങി വിവിധ തലങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി ക്രമീകരിച്ച കായിക മത്സരങ്ങള്‍ പങ്കെടുത്തവര്‍ക്കും പ്രേക്ഷകര്‍ക്കും ആവേശം പകര്‍ന്നു.

ഗ്ലോബല്‍ ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് സെന്റര്‍ മൈദര്‍ , പേള്‍ സ്‌കൂള്‍ തുമാമ, പി എസ് ഐ അക്കാദമി ഗറാഫ, സ്‌പോര്‍ട്‌സ് സെന്റര്‍ റൗളത്തുല്‍ ഹമാമ എന്നിവിടങ്ങളിലാണ് പ്രധാനമായും സ്‌പോര്‍ട്ടീവ് സംഘടിപ്പിച്ചത്.

മത്സരത്തില്‍ ആസ്പയര്‍, ഉംഗുവൈലിന, മുഷൈരിബ്, കര്‍ത്തിയാത്ത് സെക്ടറുകള്‍ ജേതാക്കളായി. വിജയികളെ നാഷനല്‍ നേതാക്കളായ ഉബൈദ് വയനാട്, ഹാരിസ് പുല്ലാശേരി, നംഷാദ് പനമ്പാട് എന്നിവര്‍ അനുമോദിച്ചു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മറ്റിയംഗം ബഷീര്‍ തുവാരിക്കല്‍, രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ നേതാക്കളായ ഷഫീഖ് കണ്ണപുരം, ഷംസുദ്ദീന്‍ സഖാഫി തെയ്യാല തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ സന്നിഹിതരായി.
സ്‌പോര്‍ട്ടീവിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!