Local News

ഇന്റര്‍-സ്‌കൂള്‍ അത്ലറ്റിക് മീറ്റ് സീസണ്‍-1 സംഘടിപ്പിച്ചു

ദോഹ. ഖത്തര്‍ സ്‌പോര്‍ട്‌സ്‌ഡേ യോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഇന്‍കാസ് യൂത്ത് വിങ് സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍-സ്‌കൂള്‍ അത്ലറ്റിക് മീറ്റ് സീസണ്‍-1 സംഘടിപ്പിച്ചു.

ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (യുഡിഎസ്ടി) കാമ്പസില്‍ ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 500-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കായികമേള, വിദ്യാര്‍ത്ഥികളുടെ കായികപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും വേദിയായി മാറി.
ഇന്‍കാസ് യൂത്ത് വിങ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷറഫുദ്ദീന്‍ എന്‍എംകെ യുടെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു.

എന്‍വിബിഎസ് സ്ഥാപകരായ മനോജ് സാഹിബ് ജാന്‍, ബേനസീര്‍ മനോജ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, കാസര്‍കോട് ഡിസിസി വൈസ്-പ്രസിഡണ്ട് പ്രദീപ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മെമ്പര്‍മാരായ ബഷീര്‍ തുവാരിക്കല്‍, ഹംസ യൂസഫ്, കവിത മഹേന്ദ്രന്‍, ഐസിസി മാനേജിംഗ് കമ്മറ്റി മെമ്പര്‍ പ്രദീപ് പിള്ള, ദീപക് ഷെട്ടി, നിഹാദ് അലി, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് വിഎസ് അബ്ദുള്‍ റഹ്‌മാന്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, ഭാരവാഹികളായ ഷിബു സുകുമാരന്‍, അഷ്റഫ് നന്നമ്മുക്ക്,മുനീര്‍ പള്ളിക്കല്‍, യൂത്ത് വിങ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ദീപക് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്‍കാസ് മലപ്പുറം ജില്ല പ്രസിഡന്റ് സന്ദീപ്, ജനറല്‍ സെക്രട്ടറി ആഷിക് തിരൂര്‍, ട്രഷറര്‍ സിദ്ദീഖ് ചെറുവല്ലൂര്‍, കഥഇ ഖത്തര്‍ വൈസ്- ചെയര്‍മാന്‍ ഷിഹാബ് നരണിപ്പുഴ എന്നിവര്‍ വിജയിച്ച സ്‌കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ജൂനിയര്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം റിയ കുര്യനും, ഖത്തര്‍ ജൂനിയര്‍ മാരത്തണ്‍ ജേതാവ് ഇഫ്ര സഫ്രീനും ദീപശിഖ ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംങ് പ്രസിഡന്റ് ഷറഫുദ്ദീന്‍ , ജനറല്‍ സെക്രട്ടറി സിജോ നിലമ്പൂര്‍ എന്നിവര്‍ക്ക് കൈമാറി.

യൂത്ത് വിങ് ട്രഷറര്‍ ഹാദി മലപ്പുറം, മീഡിയ വിങ് ഷംസീര്‍ കാളാച്ചാല്‍,റിയാസ് വാഴക്കാട്, സലിം എരമംഗലം, സുബൈര്‍ കട്ടുപ്പാറ, അഷ്റഫ് വകയില്‍, സലാം, ഹനീഫ മങ്കട, നബീല്‍ കാളികാവ്, റിഷാദ്, നിയാസ്, ഗോകുല്‍, ഷഹീര്‍, മുസമ്മില്‍ പൊന്നാനി,ജോജി, ജസീം തുടങ്ങിയവര്‍ വിവിധയിനം കായികമത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷനും ഫലപ്രഖ്യാപനവും ഇന്‍കാസ് വനിത വിങ് ട്രഷറര്‍ അനുജ റോബിന്‍, മോള്‍സി ടീച്ചര്‍, ഉൃ ആര്യ കൃഷ്ണന്‍, ശരണ്യ, റിഷാദ് മൊയ്ദീന്‍, മുഹമ്മദ് നബീല്‍ എന്നിവര്‍ നിര്‍വഹിച്ചു.

മത്സരത്തില്‍ ഒലീവ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. . ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്‍ റഊഫ് മക്കരപ്പറമ്പ്, ഷാഹുല്‍ ഹമീദ്,വിനോദ് പുത്തന്‍വീട്ടില്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍, സംഘാടകര്‍ എന്നിവരുള്‍പ്പെടെ 1200ല്‍ പരം കാണികളായി എത്തിയതും അവരുടെ ആവേശകരമായ പിന്തുണയും പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി.

കായിക മേളക്ക് യൂത്ത് വിങ് ജനറല്‍ സെക്രട്ടറി സിജോ നിലമ്പൂര്‍ സ്വാഗതവും, ട്രഷറര്‍ ഹാദി മലപ്പുറം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!