Breaking News

ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കല്‍; പ്രവാസികള്‍ക്ക് ഇളവ് നല്‍കണം: കെഎംസിസി ഖത്തര്‍ നിവേദനം നല്‍കി

ദോഹ. ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച പ്രവാസി തീര്‍ത്ഥാടകര്‍ ക്ക് അവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് കാലേകൂട്ടി സമര്‍പ്പിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികള്‍ മുഖേന മന്ത്രാലയങ്ങള്‍ക്കും ഇന്ത്യന്‍ അംബാസഡര്‍ക്കും കെഎംസിസി ഖത്തര്‍ നിവേദനം നല്‍കി . വിദേശത്ത് നിന്ന് ഹജ്ജ് യാത്രക്കൊരുങ്ങുന്നവര്‍ കാലങ്ങളായി നേരിടുന്ന പ്രധാന പ്രശ്‌നത്തെ ഗൗരവമായി കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒറിജിനല്‍ പാസ്പോര്‍ട്ട് ഹജ്ജ് യാത്രയുടെ മാസങ്ങള്‍ക്ക് മുന്‍പേ ഹജ്ജ് കമ്മിറ്റിയില്‍ സമര്‍പ്പിക്കണമെന്ന നിബന്ധന. പ്രവാസി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിലവിലുള്ള നിയമം മൂലം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്നതിനാല്‍ അവരുടെ തൊഴില്‍ ബാധ്യതകള്‍ നിറവേറ്റുന്നതിലും ജോലിയില്‍ നഷ്ടം സംഭവിക്കുന്നതിനും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനുമൊക്കെ ഇടയാകുന്നതാണെന്നും എല്ലാം ഡിജിറ്റല്‍ വല്‍ക്കരിക്കപ്പെട്ട ഈ കാലത്ത് ഇത്തരം നിയമങ്ങളില്‍ കാലികമായ മാറ്റം വേണമെന്നും പ്രവാസി തീര്‍ത്ഥാടകരുടെ ഹജ്ജ് നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും കെഎംസിസി ഖത്തര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

വിസ പ്രോസസിംഗിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സജീവമായ ഈകാലത്ത്, പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പിങ് ആവശ്യമില്ലാത്തതിനാല്‍ പ്രവാസി തീര്‍ത്ഥാടകരുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് വളരെ നേരത്തെ സമര്‍പ്പിക്കേണ്ടതില്‍ നിന്നും ഒഴിവാക്കി അവര്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയുടെ അല്ലെങ്കില്‍ കോണ്‍സുലേറ്റിന്റെ സര്‍ട്ടിഫൈഡ് പാസ്പോര്‍ട്ട് പകര്‍പ്പ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനും , പ്രവാസികള്‍ക്ക് പ്രത്യേകമായി 20 ദിവസത്തെ യാത്ര പാക്കേജ് ആവിഷ്‌കരിക്കണമെന്നും, ഒറിജിനല്‍ പാസ്‌പോര്ട്ട് യാത്ര ചെയ്യുന്നതിന്റെ ഒരാഴ്ച മുമ്പ് മാത്രം സമര്‍പ്പിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കെഎംസിസി ഖത്തര്‍ ബന്ധപ്പെട്ട ഹജ്ജ് കമ്മിറ്റി ഉള്‍പ്പടെയുള്ള ഗവണ്മെന്റ് വകുപ്പുകളിലേക്ക് ഈ ആവശ്യംങ്ങള്‍ ഉന്നയിച്ച് ജനപ്രതിനിധികള്‍ മുഖേന നിവേദനം നല്‍കിയത്.

ഈ ആവശ്യം കേരളത്തില്‍ നിന്നുമുള്ള പാര്‍ലിമെന്റ് അംഗങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നതിനെ തുടര്‍ന്ന് അവര്‍ ആ വിഷയം ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും തുടര്‍ നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കും ഈ വിഷയത്തില്‍ പരിഹാരത്തിനായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കെഎംസിസി അപേക്ഷ നല്‍കിയിട്ടുണ്ട് .

Related Articles

Back to top button
error: Content is protected !!