കെ. മുഹമ്മദ് ഈസയുടെ നഷ്ടം അപൂര്‍വമായ ശൂന്യത : സിപി സൈതലവി

ദോഹ: കെ. മുഹമ്മദ് ഈസ്സയുടെ വിയോഗം അപൂര്‍വമായ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക മുന്‍ ചീഫ് എഡിറ്ററുമായ സിപി സൈതലവി.
ഈസക്ക ചെയ്ത നന്മകളും സേവനങ്ങളും ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ നമ്മുടെ സ്വന്തം ഈസക്ക’ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഈസക്ക സമൂഹത്തിന്റെ എല്ലാ മേഖലയിലുംപെട്ട ആളുകള്‍ക്കുവേണ്ടി ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അത്ഭുതത്തോടെയല്ലാതെ നോക്കികാണാന്‍ കഴിയില്ല. നമ്മള്‍ അറിഞ്ഞ ഈസക്കയുടെ എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അവശരായ കലാകാരന്‍മാരുടെ ആശ്രയമായിരുന്നു അദ്ദേഹമെന്നും അദ്ദേഹം അനുസ്മരിച്ചു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എസ്എഎം ബഷീര്‍, സലീം നാലകത്ത്, നൗഫല്‍ മുഹമ്മദ് ഈസ, ആര്‍.എസ്. മൊയ്തീന്‍, റഫീക്ക് പള്ളിയാളി, ഇസ്മായില്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. ലുഖ്മാന്‍ ഫൈസി ഖിറാഅത്ത് നടത്തി. അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും മുഹമ്മദ് ലൈസ് നന്ദിയും പറഞ്ഞു.
നാദിര്‍ ഈസ, നമീര്‍ ഈസ, ആസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാന ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, ജില്ലാ ഭാരവാഹികളായ മഹ്ബൂബ് നാലകത്ത്, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, അബ്ദുല്‍ മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍ക്കടവ്, ഷംസീര്‍ മാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.