സമൂഹ ഇഫ്ത്താര്‍ വിരുന്നൊരുക്കി തൃശൂര്‍ ജില്ലാ സൗഹൃദ വേദി

ദോഹ. തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഈ വര്‍ഷത്തെ ഇഫ്താര്‍ സംഗമം -2025, മാര്‍ച്ച് 21 വെള്ളിയാഴ്ച്ച അല്‍ മഷാഫിലുള്ള പോഡാര്‍ പേള്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു.
വേദിയുടെ അംഗങ്ങളും,കുടുംബാംഗങ്ങളും,സുഹൃത്തുക്കളും ചേര്‍ന്ന് ജനസാഗരം തീര്‍ത്ത ഇഫ്ത്താറില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.
വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഷറഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ഔപചാരിക ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം ആശംസിച്ചപ്പോള്‍ മത പണ്ഡിതന്‍ ഉസ്താദ് ഷഹീര്‍ ബാഖവി ചുഴലി റമദാന്‍ സന്ദേശം നല്‍കി.
ഐ സി സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് അബ്ദുള്‍ റഹിമാന്‍, സൗഹൃദവേദി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി. എസ്. നാരായണന്‍, ബോര്‍ഡ് അംഗങ്ങളായ വി കെ സലിം, എ.കെ. നസീര്‍, കെ എം എസ് ഹമീദ്, പി.മുഹസിന്‍, വി.ബി.കെ മേനോന്‍, വേദി ട്രഷര്‍ മുഹമ്മദ് റാഫി കണ്ണോത്ത്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ,
കുടുംബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയര്‍മാന്‍ കെ. ശ്രീനിവാസന്‍
ഇഫ്ത്താര്‍ സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ ഡെറിക്ക് ജോണ്‍, അഷറഫ്, വനിതാകൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീന സലിം, ഇഫ്ത്താര്‍ വനിതാ കോര്‍ഡിനേറ്റര്‍മാരായ സെമി നൗഫല്‍, റംഷി ബദറുദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വനിതകള്‍ക്കായി പ്രത്യേകം പ്രശസ്ത പ്രഭാഷക ത്വയ്യിബ ഇര്‍ഷാദ് റമദാന്‍ സന്ദേശം കൈമാറി. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വിവിധ സംഘടനാ നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വേദി സെക്രട്ടറി അബ്ദുള്‍ റസാഖ് ഔദ്യോഗിക പരിപാടികള്‍ നിയന്ത്രിച്ചു. ഇഫ്താര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഷ്‌റഫ് കുമ്മംകണ്ടത്ത് നന്ദി പറഞ്ഞു.