ഈദുല്‍ ഫിത്വര്‍ നമസ്‌കാരവും ആഘോഷങ്ങളും ഏഷ്യന്‍ ടൗണില്‍

ദോഹ. വര്‍ക്കേര്‍സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷ്യൂറന്‍സ് ഫണ്ട് , വിസിറ്റ് ഖത്തറുമായി ചേര്‍ന്ന് ഏഷ്യന്‍ ടൗണില്‍ വിപുലമായ ഈദാഘോഷം സംഘടിപ്പിക്കുന്നു. ഈദുല്‍ ഫിത്വര്‍ നമസ്‌കാരം ഇന്‍ഡസ്ട്രിയല്‍ ഏരിയ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിംഗില്‍ നടക്കും. രാവിലെ 5.15 ന് മുമ്പായി അംഗ ശുദ്ധി വരുത്തിയാണ് നമസ്‌കാരത്തിനെത്തേണ്ടത്.
ഈദാഘോഷ പരിപാടികള്‍ അതേ സ്ഥലത്ത് വൈകുന്നേരം 3.30 മുതല്‍ രാത്രി 9 മണി വരെയായിരിക്കും. ഈദിന്റെ ആദ്യ രണ്ട് ദിനങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളുണ്ടാകും.
ഓര്‍ക്കസ്ട്ര ബാന്‍ഡിന്റെ സംഗീത വിരുന്ന്, കാണികള്‍ക്ക് സൗജന്യ നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, കമ്മ്യൂണിറ്റി ടീമുകളുടെ പരമ്പരാഗത പ്രകടനങ്ങള്‍, സ്വകാര്യ ക്‌ളിനിക്കുകളുടെ സൗജന്യ ഡയബറ്റിക്, ബ്‌ളഡ് പ്രഷര്‍ പരിശോധന, സുരക്ഷ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ മുതലായവ പരിപാടിയുടെ ഭാഗമാകും.