അല്‍പം വനിത ദിന ചിന്തകള്‍

ലുലു അഹ്‌സാന
കഴിഞ്ഞ വര്‍ഷം ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂന് പോയപ്പോള്‍ അവര്‍ ചോദിച്ചു ‘ നിങ്ങള്‍ ഏറ്റവും അഭിമാനിക്കുന്ന ഒരു നിമിഷമേതാണ് ‘
ഡിഗ്രി കഴിഞ്ഞു 12 വര്‍ഷങ്ങള്‍ക്ക് ശേഷം മാസ്റ്റേഴ്‌സ് ചെയ്തതും അതിന്റെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ ആയിരങ്ങള്‍ക്ക് മുന്നില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതും രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ ന്യൂ ബോണ്‍ ഷൂട്ട് 200 ല്‍ പരം കുഞ്ഞ് മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചതുമല്ല മനസ്സില്‍ തെളിഞ്ഞത് , ഞാനുമായി എപ്പോഴും അടികൂടുന്ന , ഉമ്മയുടെ ഉപദേശങ്ങള്‍ക്ക് നേരെ വാതിലടച്ചിരുന്ന ഒരു പത്താം ക്ലാസുകാരിയായ മോളുടെ ഡയറി കുറിപ്പില്‍ ‘എന്റെ റോള്‍ മോഡല്‍ എന്റെ ഉമ്മയാണ് ‘ എന്ന് വായിച്ചപ്പോഴാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ പ്രശംസിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്.
അവളെഴുതിയ കുറിപ്പ് വായിച്ചു ഞാന്‍ ഒരുപാട് കരഞ്ഞത് ഇന്നും ഓര്‍ക്കുന്നു..ഇന്ന് അതേ കമ്പനിയില്‍ ജോലിക്ക് കയറുകയും പ്രൊഫഷനോടൊപ്പം പാഷനും കൈവിടാതെ മുന്നോട്ട് പോകുമ്പോഴും ..നമ്മുടെ നന്മയെ മനസ്സിലാകാന്‍ കൂടെയുള്ള മനുഷ്യര്‍ക്ക് സാധിക്കുന്നു എന്നത് , എത്ര അഭിമാനിക്കാവുന്ന കാര്യമാണ്.
ജീവിതത്തില്‍ എതിരെ വന്ന എല്ലാ തടസങ്ങളെയും ഒരു പോസിറ്റീവ്‌നെസ് കണ്ടെത്തി അതിനെ ഒരു സാധ്യതയാക്കി മാറ്റാന്‍ ഇന്നും ശ്രമിക്കാറുണ്ട്..
എന്റെ മുന്നിലുള്ള .. പെണ്‍കുട്ടികളോടാണ് .. സ്ത്രീകളോടാണ്.. നിങ്ങള്‍ക്ക് ഒരു സ്വപ്നമുണ്ടായിരിക്കുക എന്നതും അതിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കും..
നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ നിമിഷവും പൂര്‍ണമായി നിങ്ങളിലെ സ്വപ്നത്തിനായി നിങ്ങള്‍ മാറ്റിവെക്കുകയാണെങ്കില്‍ .. തീര്‍ച്ചയായും നിങ്ങള്‍ക്കത് സാധിച്ചിരിക്കും..
സമത്വത്തിന് വേണ്ടി എവിടെയും യുദ്ധം ചെയ്യുകയും ..
സംവരണങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയും വേണ്ട ..