ഖത്തറില്‍ ഇന്ന് മുതല്‍ അല്‍ മുഖദ്ദം നക്ഷത്ര കാലഘട്ടം ആരംഭിക്കും

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ അല്‍ മുഖദ്ദം നക്ഷത്ര കാലഘട്ടം (‘അല്‍-ഹമീം അല്‍-താനി’ (രണ്ടാം ഹമീം) ആരംഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് 13 ദിവസം നീണ്ടുനില്‍ക്കും.
ക്യുഎംഡി പ്രകാരം, ഈ കാലഘട്ടം സാധാരണയായി താപനിലയിലെ വര്‍ദ്ധനവും വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ആധിപത്യവും കൊണ്ട് സവിശേഷമാണ്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും സാധാരണമാണ്, ഇത് ഇടിമിന്നലിനും പൊടിക്കാറ്റിനും കാരണമാകുമെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി.