2024/25 ക്രൂയിസ് സീസണില്‍ ഖത്തറിലെത്തിയത് 396,000 യാത്രക്കാര്‍

ദോഹ. ദോഹപോര്‍ട്ട് ക്രൂയിസ് ടെര്‍മിനല്‍ 2024/25 ക്രൂയിസ് സീസണില്‍ 87 ക്രൂയിസ് കപ്പലുകളിലായി 396,000-ത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്തു. ഇത് മുന്‍ സീസണിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 5% വര്‍ധനവും കപ്പല്‍ കോളുകളില്‍ 19% വര്‍ധനവുമാണ് .