Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ തുടക്കം

‘ദോഹ : നാടിന്റെ നന്മക്ക്  നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ  സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് നാളെ തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന  സാഹോദര്യ യാത്രക്ക്  മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. നാളെ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി നടക്കുക. തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യയാത്ര സ്വീകരണ സംഗമം സി ഐ സി റയ്യാൻ ഹാളിലാണ് നടക്കുക. ടീം വെൽഫെയർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി പ്രവാസി വെൽഫെയർ ഹാൾ, നാദാപുരം മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം സി ഐ സി തുമാമഹാൾ എന്നിവിടങ്ങളിൽ നടക്കും. ആലത്തൂര്‍ മണ്ഢലം കമ്മറ്റി നൽകുന്ന സ്വീകരണം നാളെ രാത്രി 7 മണിക്ക് പ്രവാസി വെൽഫെയർ ഹാളിലാണ് നടക്കുക.

 വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി  പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അനീസ് റഹ്മാന്‍, മജീദലി, സെക്രട്ടേറിയറ്റംഗവും മുൻ പ്രസിഡന്റുമായ  മുനീഷ് എ.സി. സംസ്ഥാന കമ്മറ്റിയംഗം നിഹാസ് എറിയാട് എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും.  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര, വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍,  ടീം വെല്‍ഫയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍, പലാക്കാട് ജില്ല പ്രസീഡണ്ട് മുഹ്സിന്‍, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംഗങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  

നമ്മുടെ നാടിനെയും സമൂഹത്തെയും ഗ്രസിച്ച് കൊണ്ടിരിക്കുന്ന വംശീയതയുടെ വിദ്വേഷത്തിന്റെയും തിന്മകളെ പ്രതിരോധിക്കുകയും പ്രവാസ ലോകത്തെ സാമൂഹ്യ സൗഹാർദത്തിന്റെ മാതൃകകൾ ഉയർത്തിക്കാണിക്കുകയുമാണ്  സാഹോദര്യകാല പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. 

സാഹോദര്യ യാത്രയുടെ ഭാഗമായി ചിത്രീകരണം, ഗാനവിരുന്ന്, കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.  പ്രവാസികള്‍ക്കായി പുറത്തിറക്കിയ വിവിധ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡിജിറ്റല്‍ ആപിന്റെ പ്രചാരണവും നടക്കും.

Related Articles

Back to top button