ക്യൂ ടീം മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

തിരൂര്‍ മേഖലയില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ക്യൂ ടീം , ഇമാറ ഹെല്‍ത് കെയറുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രഥമ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറ്റമ്പതോളം അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള പ്രയോജനപ്രദമായ വിവിധ പരിശോധനകള്‍ക്കു പുറമെ, ആരോഗ്യ അവബോധ ക്ളാസുകളും നടത്തി.
കണ്‍വീനര്‍ ഫസല്‍ നേതൃത്വം നല്കിയ പ്രസ്തുത പ്രോഗ്രാം ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐസിസി ഉപദേശക സമിതി അംഗവും ഇമാറ ഹെല്‍ത്ത് കെയര്‍ ഡയറക്റ്ററുമായ അഷറഫ് ചിറക്കല്‍ മുഖ്യാതിഥിയായിരിന്നു. ക്യൂ ടീം പ്രസിഡന്റ് നൗഫല്‍ എം പി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സാബിക് അബ്ദുള്ള, അമീന് അന്നാര എന്നിവര്‍ സംസാരിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ചര്‍ച്ച ചെയ്ത ആരോഗ്യ ബോധവല്കരണ സെഷന് ഡോക്ടര്‍ ഫാത്തിമ സഹ്റ നേതൃത്വം നല്കി. ഖ്യൂ ടീം ട്രഷറര്‍ ഇസ്മായില്‍ വള്ളിയേങ്ങല്‍ , മുനീര്‍ വാല്‍ക്കണ്ടി, ഇസ്മായില്‍ കുറുമ്പടി, സാലിക് അടിപ്പാട്ട്, ഫസീല സാലിക്, സജിന്‍, സമീര്‍ അരീക്കാട്, ശുഐബ് കുറുമ്പടി, ഉമര്‍ കുട്ടി, വിപിന്‍, മുനീബ , മുബഷിറ , റാഹില , ശുഐബ്, അന്‍വര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.


