ഖത്തര്‍ കെഎംസിസി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘Speak to the World’ എന്ന പേരില്‍ സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ആരംഭിക്കുന്നു. ക്ലാസുകളുടെ പോസ്റ്റര്‍ പ്രകാശനം കെഎംസിസി സംസ്ഥാന ഓഫിസില്‍ നടന്ന ചടങ്ങില്‍ നടന്നു. കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അന്‍വര്‍ കടവത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു.
ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ആഗോളതലത്തില്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി രൂപവത്കരിച്ചത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ആശയവിനിമയം ലളിതമാക്കി ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ സഹായിക്കുന്നതാണ് ക്ലാസുകളുടെ പ്രധാന ലക്ഷ്യം. പഠനത്തിന് അനുയോജ്യമായ രീതിയില്‍, അനുഭവസമ്പന്നരായ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി താഹിര്‍, കാസറഗോഡ് ജില്ലാ ട്രെഷറര്‍ സിദ്ദിഖ് മാണിയംപറ, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഭാരവാഹികളായ റോസ്ദ്ദിന്‍, അഷ്റഫ് മഠത്തില്‍, റഹീം ബളൂര്‍, സിദ്ദിഖ് പടിഞ്ഞാര്‍, ഹനീഫ്, മാര്‍സൂക് പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഓണ്‍ലൈന്‍ വഴി ജൂണ്‍ 1-ന് ആരംഭിക്കുന്ന ക്ലാസുകളില്‍ ലോകമാകെയുള്ള ഏത് ആളുകള്‍ക്കും പങ്കെടുക്കാനാവും. താല്‍പര്യമുള്ളവര്‍ +974 3343 3808, +974 7747 9575 എന്നീ വാട്‌സപ്പ് നമ്പറുകളിലൂടെ രജിസ്റ്റര്‍ ചെയ്യണം.

