ബ്ലഡ് ഡോണേഷന്‍ ക്യാമ്പിന് മികച്ച പ്രതികരണം

ദോഹ: ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബ്ലഡ് & പ്ലേറ്റ്‌ലെറ്റ് ഡോണേഷന്‍ ക്യാമ്പില്‍ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റും പങ്കാളിയായി . ജൂണ്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അല്‍ തുമാമ മാളില്‍ സംഘടിപ്പിച്ച ബ്ലഡ് ഡോണേഷന്‍ ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. .
സാമൂഹിക ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഈ പരിപാടിയില്‍ പങ്കാളിയായത്.
ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍, ശംസുദ്ധീന്‍ ഇസ്മായില്‍, ജോര്‍ജ്ജ് അഗസ്റ്റിന്‍ ഡോ: വി.വി.ഹംസ , മേദത്ത് മൂസ ആശംസ അറിയിച്ചു
നൗഫല്‍ കട്ടുപ്പാറ, ജാഫര്‍ കമ്പാല, ഇര്‍ഫാന്‍ പകര, നിയാസ് കൊട്ടപ്പുറം, സൈദ് തെന്നല, സലീം ഇടശ്ശേരി, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി രക്തദാനത്തിന്റെ മഹത്വം ഓര്‍മിപ്പിക്കുന്ന ഈ നന്മയുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ ദാതാക്കളോടും സംഘാടകര്‍ നന്ദി പറഞ്ഞു
