Local News
യാത്രയയപ്പ് നല്‍കി

ദോഹ. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കെഎംസിസി ഖത്തര്‍ നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ധീന് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. ആക്ടിങ് പ്രസിഡന്റ് സത്താര്‍ അഹമ്മദിന്റെ അധ്യക്ഷദയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി നാസ്സര്‍ നാട്ടിക സ്വാഗതം ആശംസിച്ചു.
കെഎംസിസി സംസ്ഥാന ട്രഷര്‍ പി.എസ്. എം. ഹുസൈന്‍ പരിപാടി ഉത്ഘാടനം ചെയ്തു .തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാസ്സര്‍ , ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, അഡ്വായ്സറി മെമ്പര്‍ ഹംസക്കുട്ടി , മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കര്‍ ഹാജി, മണ്ഡലം നിരീക്ഷകന്‍ മുഹ്‌സിന്‍ തങ്ങള്‍, സമീക്ഷ ചെയര്‍മാന്‍ ബഷീര്‍ ചേറ്റുവ, മണ്ഡലം കോര്‍ഡിനേറ്റര്‍ ഷംസു വൈകോചിറ, മുഹമ്മദ് ഷെരീഫ്, നൗഷാദ് പാറളം,എന്നിവര്‍ ആശംസകളും യാത്ര മംഗളങ്ങളും നേര്‍ന്ന് സംസാരിച്ചു.
മണ്ഡലം ട്രഷറര്‍ ഹനീഫ വലിയ കത്ത് നന്ദി പറഞ്ഞു.
