Local News
പ്രവാസി ദോഹ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ സാംസ്‌കാരിക വേദിയായ പ്രവാസി ദോഹ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഐസിസി മുമ്പൈ ഹാളില്‍ നടന്ന ചടങ്ങില്‍ അച്ചു ഉള്ളാട്ടില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം നേരിട്ടും വായിച്ചുമറിഞ്ഞ ബഷീറിലെ പച്ചയായ മനുഷ്യന്റെ വിവിധ ഭാവങ്ങള്‍ പരിചയപ്പെടുത്തിയത് സദസ്സിന് പുതിയ അനുഭവമായി മാറി
പ്രവാസി അംഗമായ അച്ചു ( അഷ്‌റഫ് ) പരിപാടിക്കിടെ ബഷീറിന്റെ ചിത്രം വരച്ചതും സദസ്സിന് കൗതുകമായി. കെ.ംെ.വര്‍ഗീസ് സ്വാഗതം ജലീല്‍ നന്ദിയും പറഞ്ഞു. സി.വി. റപ്പായ് ഈ വര്‍ഷത്തെ ബഷീര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.
