Breaking News
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്ക് നേരത്തെയുള്ള ഇടപെടല്‍ പരിപാടി ആരംഭിച്ച് ഓട്ടിസം സൊസൈറ്റി

ദോഹ. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്ക് നേരത്തെയുള്ള ഇടപെടല്‍ പരിപാടി ആരംഭിച്ച് ഓട്ടിസം സൊസൈറ്റി. അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അലി ബിന്‍ ഹമദ് അല്‍ അതിയ്യ അരീനയില്‍ നടന്ന പരിപാടിയില്‍
സാമൂഹിക വികസന, കുടുംബ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി, നിരവധി ഉദ്യോഗസ്ഥര്‍, പങ്കാളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, സൊസൈറ്റിയുമായി ബന്ധപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ബാധിച്ച കുട്ടികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായി പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭമാണിത്.
