Local News
974 ബീച്ചിലെ പ്രത്യേകമായ വേനല്‍ക്കാല പരിപാടികള്‍ക്ക് ഇന്ന് തുടക്കം

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയിന്റെ ആഭിമുഖ്യത്തില്‍ 974 ബീച്ചിലെ പ്രത്യേകമായ വേനല്‍ക്കാല പരിപാടികള്‍ക്ക് ഇന്ന് തുടക്കം . ഓഗസ്റ്റ് 2 വരെ നീണ്ടുനില്‍ക്കുന്ന ആവേശകരമായ 10 ദിവസത്തെ വേനല്‍ക്കാല പരിപാടികളാണ് തുടങ്ങുന്നത്.
ജൂലൈ 26, ജൂലൈ 29, ഓഗസ്റ്റ് 2 എന്നീ ദിവസങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതായിരിക്കും.
മുതിര്‍ന്നവര്‍ക്ക് 35 റിയാല്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് :15 റിയാല്‍ എന്നിങ്ങനെയാണ് പ്രവേശന ഫീസ്. വി ഐ പി കാര്‍ പ്രവേശനത്തിന് 150 റിയാലാണ് ചാര്‍ജ്
വികലാംഗര്‍ക്കും സൗജന്യം 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.