അധിനിവേശ വെസ്റ്റ് ബാങ്കിന്മേല്‍ ‘ഇസ്രായേല്‍ പരമാധികാരം’ അടിച്ചേല്‍പ്പിക്കണമെന്ന ആഹ്വാനത്തെ ശക്തമായി അപലപിച്ചു

ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിന്മേല്‍ ‘ഇസ്രായേല്‍ പരമാധികാരം’ അടിച്ചേല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രഖ്യാപനത്തിന് ഇസ്രായേല്‍ നെസ്സെറ്റ് അംഗീകാരം നല്‍കിയതിനെ ഖത്തര്‍, സൗദി അറേബ്യ,യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍ ജോര്‍ദാന്‍, , ഈജിപ്ത്, ഇന്തോനേഷ്യ , നൈജീരിയ, പലസ്തീന്‍, തുര്‍ക്കി , അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോ-ഓപ്പറേഷന്‍ എന്നിവ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഈ നീക്കത്തെ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നവും അസ്വീകാര്യവുമായ ലംഘനമായും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ, പ്രത്യേകിച്ച് 242 (1967), 338 (1973), 2334 (2016) എന്നീ പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമായും അവര്‍ കണക്കാക്കുന്നു. 1967 മുതല്‍ കൈവശപ്പെടുത്തിയ പലസ്തീന്‍ പ്രദേശത്തെ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ, അധിനിവേശത്തെ നിയമവിധേയമാക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും പ്രതിഷേധാര്‍ഹമാണ് .
അധിനിവേശ പലസ്തീന്‍ പ്രദേശത്തിന്മേല്‍ ഇസ്രായേലിന് പരമാധികാരമില്ലെന്നും ഈ ഏകപക്ഷീയമായ ഇസ്രായേലി നടപടിക്ക് നിയമപരമായ പ്രാബല്യമില്ലെന്നും അധിനിവേശ പലസ്തീന്‍ പ്രദേശത്തിന്റെ, പ്രത്യേകിച്ച് കിഴക്കന്‍ ജറുസലേമിന്റെ, നിയമപരമായ പദവി മാറ്റാന്‍ കഴിയില്ലെന്നും മേല്‍ രാജ്യങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഗാസ മുനമ്പിലെ ഇസ്രായേലി ആക്രമണവും തത്ഫലമായുണ്ടാകുന്ന മാനുഷിക ദുരന്തവും മൂലം രൂക്ഷമാകുന്ന മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിന് അത്തരം ഇസ്രായേലി നടപടികള്‍ ഇന്ധനം പകരുമെന്നും അവര്‍ ഊന്നിപ്പറയുന്നു.
സുരക്ഷാ കൗണ്‍സിലും ബന്ധപ്പെട്ട എല്ലാ കക്ഷികളും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തോട് അവരുടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നിയമവിരുദ്ധമായ ഇസ്രായേലി നയങ്ങള്‍ നിര്‍ത്തലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനും, 1967 ജൂണ്‍ 4 ന് നിശ്ചയിച്ച പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പ്രതിബദ്ധതയും മേല്‍ രാജ്യങ്ങള്‍ ആവര്‍ത്തിച്ചു



