Local News
സാലിഹ് കല്‍പകഞ്ചേരിയെ കെ.എം.സിസി സ്‌പോര്‍ട്‌സ് വിംഗ് അനുമോദിച്ചു

ദോഹ. ജിദ്ദയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ വടം വലി ടൂര്‍ണ്ണമെന്റില്‍ റണ്ണേഴ്‌സ് അപ്പായ ഒരുമ ഖത്തര്‍ ചാപ്റ്റര്‍ ടീമിന്റെ മാനേജറും , സ്‌പോര്‍ട്‌സ് വിംഗ് മെമ്പറുമായ സാലിഹ് കല്‍പകഞ്ചേരിയെ കെ.എം.സിസി സ്‌പോര്‍ട്‌സ് വിംഗ് അനുമോദിച്ചു. ഖത്തര്‍ കെ എം സി സി സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികളുടേയും, മെമ്പര്‍മ്മാരുടേയും, കെ എം സി സി നേതാക്കളുടേയും സാന്നിധ്യത്തിലാണ് അനുമോദന ചടങ്ങ് നടന്നത്.
