Breaking News
മലപ്പുറം – മക്കരപ്പറമ്പ് സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ദോഹയില്‍ നിര്യാതനായി. മക്കപ്പറമ്പ് പഴയ കെ.എസ്.ഇ.ബിക്ക് എതിര്‍വശം താമസിക്കുന്ന വേങ്ങശ്ശേരി സാജിദ് (52) ഖത്തറിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിര്യാതനായി.
ദോഹയിലെ അല്‍ മുഫ്ത ജ്വല്ലറിയില്‍ ജീവനക്കാരനായിരുന്നു.മുപ്പത് വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്.വേങ്ങശ്ശേരി മൊയ്തു ഹാജിയുടെയും നഫീസയുടെയും മകനാണ്.
ഭാര്യ :സാജിദ.മക്കള്‍ : ഫാത്തിമ സഫ്വ,സബീദ്,സന്‍ഹ.ജാമാതാവ് : ഷൗക്കത്ത്(ഖത്തര്‍).
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു


