Breaking News
ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മുടങ്ങി

ദോഹ. ഇന്ന് 11.50 ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മുടങ്ങി.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷനില്‍ ഫ്‌ളൈറ്റ് കാന്‍സല്‍ഡ് എന്നാണ് കാണിക്കുന്നത്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ മുടങ്ങുന്നത് തുടര്‍ക്കഥയാകുമ്പോള്‍ സാധാരണക്കാരായ യാത്രക്കാരാണ് കുടുങ്ങുന്നത്.




