ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയെട്ടാം വാര്‍ഷികം ആഘോഷിച്ചു

ദോഹ : ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ദേശഭക്തിഗാനത്തോടെ തുടങ്ങിയ പരിപാടി സീനിയര്‍ നേതാവ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വഹിച്ച പങ്കിനെക്കുറിച്ചും വിശദമായി പ്രതിപാദിച്ച അദ്ദേഹം, വര്‍ത്തമാനകാല ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങളെ പരാമര്‍ശിച്ചു കൊണ്ട്, ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയം ആഗതമായെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൂടി ചരിത്രമാണെന്നും നിലവില്‍ ഈ ചരിത്രങ്ങള്‍ തങ്ങളുടേതാക്കി മാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുക്കാത്ത പല സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുകയാണെന്നും യോഗത്തില്‍ ആശംസാ പ്രസംഗം നടത്തിയ ഐ എസ് സി സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍ പറഞ്ഞു.
ആക്ടിംഗ് പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതം ആശംസിച്ചു ജില്ലാ ഭാരവാഹികളായ അബ്ബാസ് സി വി, അസീസ് പുറായില്‍, ഷംസു വേളൂര്‍, സിദ്ധിക്ക് ഇഠ, ജോസഫ് കൊടുവള്ളി, ജിതേഷ് നരിപ്പറ്റ, സരിന്‍ കേളോത്ത്, വനിതാ വിംഗ് സെക്രട്ടറി മറിയം വര്‍ദ, വിനീഷ് അമരാവതി, ഗഫൂര്‍ പി സി, ജംഷാദ് നജീം, ഈസ വടകര,ഷീജിത്ത്, മുഹമ്മദ് കൈതക്കല്‍, ഡോ: ലത്തീഫ്, റഫീഖ് കുറ്റ്യാടി,ദിപിന്‍ വാകയാട്, വനിതാ വിംഗ് ഭാരവാഹികള്‍,മണ്ഡലം കമ്മിറ്റി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ ഹരീഷ്‌കുമാര്‍ നന്ദി പറഞ്ഞു.

