Local NewsUncategorized
ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ നാളെ ഓണസദ്യ

ദോഹ. ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ നാളെ ഓണ സദ്യ ലഭ്യമാകും. 25 റിയാലിന് 25 വിഭവങ്ങളടങ്ങിയ ഓണസദ്യയുമായാണ് ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉപഭോക്താക്കളെയാകര്‍ഷിക്കുന്നത്. . സാമ്പാര്‍, കൂട്ടുകറി, അവിയല്‍, പാല്‍ അട പ്രഥമന്‍, മെഴുക്കുപുരട്ടി,അച്ചാര്‍, പരിപ്പ്, നെയ്യ്, പുളി ഇഞ്ചി,ഉപ്പേരി, പഴം, വെള്ളം, കുത്തരി ചോറ്, കായ വറുത്തത്, ശര്‍ക്കര വറുത്തത്, ഓലന്‍, രസം, കൊണ്ടാട്ടം, ഉപ്പ്, വാഴയില, പച്ചടി, പപ്പടം, കാളന്‍, എറിശ്ശേരി, കിച്ചടി തുടങ്ങിയ വിഭവങ്ങളാണ് ഗള്‍ഫ് ഗാര്‍ഡന്‍ ഒരുക്കുന്നത്. ടേക്ക് എ വേ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ബുക്കിംഗിനായി 44682981 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും മാനേജര്‍ അറിയിച്ചു.

