ജി.ആര്‍.സി.സിയുടെ തിരുവോണനിലാവ് 2025 അവിസ്മരണീയമായി

ദോഹ: ജി.ആര്‍.സി.സി സഫാരി മാളില്‍ സംഘടിപ്പിച്ച തിരുവോണനിലാവ് 2025 അവിസ്മരണീയമായി. പ്രവാസികളുടെ ഹൃദയങ്ങളില്‍ ഓണാഘോഷത്തിന്റെ സാംസ്‌കാരിക ലയവിന്യാസങ്ങള്‍ പകരുന്ന അപൂര്‍വ്വമായ വിരുന്നാണ് ജി.ആര്‍.സി.സി അണിയിച്ചൊരുക്കിയത്. കല, സംഗീതം, നൃത്തം, സാംസ്‌കാരിക വൈവിധ്യം എന്നിവയുടെ അവിസ്മരണീയ പകര്‍ന്നാട്ടങ്ങള്‍ സദസ്സിനെ വിസ്മയിപ്പിച്ചു.

ജി.ആര്‍.സി.സി ടീമിന്റെ അത്തപ്പൂക്കളം അലങ്കരിച്ചുകൊണ്ടാണ് ആഘോഷത്തിന്റെ തുടക്കം കുറിച്ചത് . അത്തപൂക്കളം, മാവേലി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങള്‍ക്കൊപ്പം കേരളത്തിന്റെ തനിമ വിളിച്ചോതിയ നൃത്തനൃത്യങ്ങളും മനോഹരമായിരുന്നു. കുരുന്നുകളുടെ ഓമനത്തം നിറഞ്ഞ ഫാഷന്‍ ഷോ, ഖത്തറില്‍ പലര്‍ക്കും ആദ്യമായി കാണാന്‍ കഴിഞ്ഞ കിണ്ണം തിരുവാതിര, എന്നും പ്രേക്ഷകഹൃദയം കീഴടക്കുന്ന നഥാനിയയുടെ സ്റ്റോറി ടെല്ലിങ്, അവിസ്മരണീയമായ ഗാനസന്ധ്യ എല്ലാം കൂടി ഓണം മറക്കാനാവാത്ത അനുഭവമായി. തിരുവോണ ദിനമായ വെള്ളിയാഴ്ച്ച തന്നെ ഇങ്ങനെ ഒരു ഓണസംഗമത്തില്‍ പങ്കെടുത്ത നിര്‍വൃതിയില്‍ ആണ് ദോഹയിലെ പ്രവാസികള്‍ .

സമൂഹത്തിലെ സ്‌പെഷ്യലി ഏബിള്‍ഡ് കുട്ടികളെ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ട്രഡിഷണല്‍ ഓണം ഫാഷന്‍ ഷോ ആഘോഷത്തിന് മറ്റൊരു മാനം നല്‍കി. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ആര്‍.ജെ.സൂരജ്, ഗോപിനാഥ മേനോന്‍, അഡ്വ.ജാഫര്‍ ഖാന്‍ കേച്ചേരി, ഡോ.അമാനുല്ല വടക്കാങ്ങര തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ചടങ്ങിനെ പ്രൗഡഗംഭീരമാക്കി.
പ്രോഗ്രാമിന്റെ വിജയം പോഡാര്‍ പേള്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപികയയും ഖത്തറിലെ സാസ്‌കാരിക രംഗത്തെ വെള്ളിനക്ഷത്രവുമായ റോഷ്നി കൃഷ്ണന്റെയും മറ്റു പ്രോഗ്രാം കമ്മിറ്റി അംഗങ്ങടെയും അഹോരാത്രമായ പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായിരുന്നു. നിരവധി വേദികളില്‍ ലൈവ് ഡ്രോയിംഗ് അവതരിപ്പിക്കുകയും, കലാസമ്മേളനങ്ങളില്‍ ജഡ്ജ് ആയി പ്രവര്‍ത്തിക്കുകയും, 100 ഡേയ്‌സ് ഡ്രോയിംഗ് ചാലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത കലാകാരിയാണ് രോഷ്‌നി കൃഷ്ണന്‍. സംഘാടകരുടെ സമര്‍പ്പണവും ഏകോപനവും കൊണ്ടാണ് ‘തിരുവോണനിലാവ് 2025’ ദോഹയിലെ മലയാളികളുടെ ഹൃദയങ്ങളില്‍ ഒരു സ്വപ്നമായി പതിഞ്ഞത്.

