Local News
ഖത്തറിനെ ആക്രമിച്ചതിനെ ന്യായീകരിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചു

ദോഹ. ഖത്തര്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യാലയത്തിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകളെയും ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമത്തെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാവി ലംഘനങ്ങളുടെ വ്യക്തമായ ഭീഷണികളെയും ഖത്തര്‍ ശക്തമായി അപലപിച്ചു.