Breaking News
ഖത്തര്‍ അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ഖത്തര്‍ അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് വ്യക്തമാക്കി. മേഖലയിലെ അരാജകത്വത്തില്‍ നിന്ന് പ്രയോജനം നേടുകയും സമാധാനത്തെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഖത്തറിനും യുഎസിനും ഇടയില്‍ വിള്ളല്‍ വീഴ്ത്താന്‍ നടത്തുന്ന പാഴ് വേല മാത്രമാണിത്.
ഖത്തറും യുനൈറ്റഡ് സ്റ്റേറ്റ്‌സും തമ്മിലുള്ള പ്രതിരോധകരാര്‍ മുമ്പത്തെക്കാളും ശക്തമാണെന്നും വളര്‍ന്നുകൊണ്ടിരിക്കുന്നതാണെന്നും പ്രസ്താവന വിശദീകരിച്ചു.


