Local News
സാമൂഹിക സുരക്ഷാ ഗുണഭോക്താക്കള്‍ക്കായി തെസ്ത ഹല്‍ കാര്‍ഡ്

ദോഹ: സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി സാമൂഹിക വികസന കുടുംബ മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് തെസ്ത ഹല്‍ കാര്‍ഡ് പുറത്തിറക്കി.
ജീവിതച്ചെലവ് ലഘൂകരിക്കുക, ഗുണഭോക്താക്കളുടെ സ്വന്തമാണെന്ന ബോധം വര്‍ദ്ധിപ്പിക്കുക, സമൂഹ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, അവശ്യ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.


