ഓണോത്സവം 2025 സീസണ്-3 മെഗാ പൂക്കളമത്സരത്തില് ടീം പേള്‍ ജേതാക്കള്‍

ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷന് ഖത്തര്‍ റിയാദ മെഡിക്കല്‍ സെന്ററു മായി ചേര്‍ന്നു സംഘടിപ്പിച്ച ഓണോത്സവം2025 സീസണ്- 3 സമാപിച്ചു. മെഗാ പൂക്കള മത്സരത്തില്‍ ടീം പേള്‍ ഒന്നാം സമ്മാനവും (3001 ഖത്തര്‍ റിയാലും) നേടി ചാമ്പ്യന്മാരായി, ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് തിരുവനന്തപുരം-ഖത്തര്‍ ചാപ്റ്റര്‍ രണ്ടാം സ്ഥാനവും (2001 ഖത്തര്‍ റിയാലും) ,ടീം ആര്‍പ്പോ മൂന്നാം സ്ഥാനവും (1001 ഖത്തര്‍ റിയാലും) നേടി.
മെഗാ പായസ മത്സരത്തില്‍ ഒന്നാം സമ്മാനം അനൂപ് (501 ഖത്തര്‍ റിയാലും),രണ്ടാം സമ്മാനം റൈജു ജോര്‍ജ് (301 ഖത്തര്‍ റിയാലും) ,മൂന്നാം സമ്മാനം ഷാക്കില (201 ഖത്തര്‍ റിയാലും) നേടി.
പൂക്കള മത്സരത്തിലെ ചാമ്പ്യന്മാര്ക്കുള്ള ട്രോഫിയും,ക്യാഷ് പ്രൈസും റിയാദ മെഡിക്കല്‍ സെന്റെര് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷഫീഖ് സമ്മാനിച്ചു. ഫസ്റ്റ് റണ്ണേഴ്സപ്പിനുള്ള ക്യാഷ് പ്രൈസ് ടി.എസ്. ഖത്തര്‍ ഓപറേഷന് മാനേജര്‍ റയീസ്,രണ്ടാം റണ്ണേഴ്സപ്പിനുള്ള ക്യാഷ് പ്രൈസ് കോഴിക്കോടന്‍ സ് ഡിസ്ട്രിബ്യൂട്ടര്സ് മാനേജിങ്ങ് ഡയറക്ടര്‍ മുഹമ്മദ് ഫാരിസ് സമ്മാനിച്ചു.പായസ മത്സരത്തിലെ ഒന്നും,രണ്ടും,മൂന്നും സ്ഥാനക്കാര്‍ ക്കുള്ള ക്യാഷ് പ്രൈസ് നെല്ലറ ഗ്രൂപ്പ് മാനേജര്‍ ഖാലിദ് സമ്മാനിച്ചു.
ചടങ്ങില്‍ മുഖ്യ സ്പോണ്‍സേര്‍സിന് മെമെന്റോ നല്കി ആദരിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പ്രോഗ്രാം ചെയര്‍പേഴ്സണ്‍ ദീപ്തി നിധീഷ് നന്ദി പറഞ്ഞു